ബ്രി​ട്ടീ​ഷ് പൗ​ര​ത്വം: പ​രാ​തി​യു​മാ​യി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി, രാ​ഹു​ലി​ന് നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടീ​സ്. പൗ​ര​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ വി​വ​രം അ​റി​യി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ രാ​ഹു​ല്‍ മ​റു​പ​ടി ന​ല്‍​ക​ണം.

ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. രാ​ഹു​ല്‍ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് നി​ര​വ​ധി വ​ര്‍​ഷ​മാ​യി സ്വാ​മി ആ​രോ​പി​ക്കു​ന്നു​ണ്ട്. 2016-ല്‍ ​സ്വാ​മി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു മ​റു​പ​ടി പ​റ​ഞ്ഞ രാ​ഹു​ല്‍, തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​പ​ണം തെ​ളി​യി​ക്കാ​ന്‍ വെ​ല്ലു​വി​ളി​ച്ചു. ബി​ജെ​പി നേ​താ​വ് രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. 

2003-ല്‍ ​ബ്രി​ട്ട​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബാ​ക്കോ​പ്സ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളും സെ​ക്ര​ട്ട​റി​യു​മാ​ണ് രാ​ഹു​ലെ​ന്നാ​ണ് സ്വാ​മി​യു​ടെ ആ​രോ​പ​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ പൗ​ര​ത്വ വി​ഭാ​ഗ ഡ​യ​റ​ക്ട​ര്‍ ബി.​സി. ജോ​ഷി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. 

ക​ന്പ​നി​യു​ടെ രേ​ഖ​ക​ളി​ലും രാ​ഹു​ല്‍ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ന്നു ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2015-നു​ശേ​ഷം നി​ര​വ​ധി ത​വ​ണ സ്വാ​മി ഈ ​വി​ഷ​യം ആ​രോ​പി​ച്ചി​രു​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കു ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *