റിയാദ്: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും പിഴ അടയ്ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ തടവില്‍ കഴിയുന്ന വിദേശികള്‍ക്കും രാജാവിന്‍റെ കാരുണ്യത്തില്‍ മോചനം ലഭിക്കും . സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ അഞ്ചു ലക്ഷം റിയാല്‍ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം.
അതെ സമയം അഞ്ചു ലക്ഷം റിയാലില്‍ കൂടുതല്‍ പിഴ അടയ്ക്കാന്‍ വിധക്കപ്പെട്ടവര്‍ക്ക് ഇത്രയും വലിയ തുക നല്കാന്‍ സാധ്യമല്ലെന്നു സ്ഥിരീകരിക്കപ്പെടുന്ന പക്ഷം ഇവരുടെ കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറും. തുടര്‍ന്ന് തടവ് കാരുടെ സാമ്ബത്തിക പരാധീനത കോടതിയ്ക്ക് ബോധ്യപ്പെട്ടാല്‍ പിഴ ശിക്ഷക്ക് പകരം ഇത് ജയില്‍വാസമാക്കി മറ്റും.തുടര്‍ന്നു ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്തും. എന്നാല്‍ റമദാന്‍ കാരുണ്യത്തില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ ആനുകൂല്യം ബിനാമി ബിസിനസ്സ് ഉള്‍പ്പെടെ 29 കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു ലഭിക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു .
