കെവിന്‍ വധക്കേസ് ; തെളിവ് ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിച്ചു

കോട്ടയം : കെവിന്‍ കേസിലെ തെളിവ് ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിച്ചു. പ്രതികള്‍ കോട്ടയത്ത് എത്തിയതും , കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷം മേയ് ഇരുപത്തിയേഴിന് പുലര്‍ച്ചെ കൊല്ലം ചാലിയേക്കരയില്‍ വന്നതിന്റെയും ദൃശ്യങ്ങളാണ് പരിശോധിച്ചത്.

പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.എം നജീബ് തിരിച്ചറിഞ്ഞിട്ടുണ്ട് . ഒന്‍പതാംപ്രതി ടിറ്റുവിന്റെ ഉടമസ്ഥതയിലുള്ള ഐ20 കാര്‍ പന്ത്രണ്ടരയോടെ കോട്ടയത്തേക്ക് വന്നു . തുടര്‍ന്ന് രണ്ടേമുക്കാലോടെ തിരികെ പോയെന്നും സിസിടിവിയില്‍ തെളിഞ്ഞ ചിത്രത്തിലൂടെ നജീബ് മൊഴി നല്‍കി. വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് തിരികെയുള്ള യാത്രയില്‍ മറച്ചിരുന്നതായും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *