ന്യൂഡല്‍ഹി: ട്രോളന്മാര്‍ ആഘോഷമാക്കിയ മോദിയുടെ വിവാദ പാര്‍മര്‍ശം തള്ളിക്കളഞ്ഞ് മുന്‍ വിഎസ്‌എന്‍എല്‍ മേധാവി ബികെ സിംഗാള്‍. 1987-88 കാലഘട്ടത്തില്‍ അദ്വാനിയുടെ കളര്‍ഫോട്ടോ പകര്‍ത്തി ഇ-മെയില്‍ അയച്ചെന്ന മോദിയുടെ വാദമാണ് ബികെ സിംഗാള്‍ തള്ളിയത്.
1995ലാണ് ഇന്ത്യയില്‍ ഇ-മെയില്‍ വന്നത് എന്നും ഇതിന് മുമ്ബ് ERNET മാത്രമാണ് ഉണ്ടായിരുന്നത് എന്നും സിംഗാള്‍ പറഞ്ഞു. ERNET രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് കിട്ടിയിരുന്നത്. മോദി 1980കളില്‍ ഇന്‍ര്‍നെറ്റ് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല. 1986ല്‍ താന്‍ ലണ്ടനിലുണ്ടായിരുന്ന സമയത്ത് അവിടെപ്പോലും വലിയ വിലയായിരുന്നു ഡാറ്റയ്ക്കെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിവാദ പാരാമര്ശത്തിന് വിമര്‍ശനങ്ങളുടെ പെരുമഴയാണ്.
