മലപ്പുറം: നിയമസഭാതെരഞ്ഞെടുപ്പില്‍ ഇരവിപുരത്തിനു പകരം മുസ്‌ലിംലീഗ് പുനലൂരില്‍ മത്സരിക്കും. ഇവിടെ സ്ഥാനാര്‍ത്ഥിയായി കൊല്ലം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ എ യുനുസുകുഞ്ഞിനെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിക്കുന്ന 24 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ണമായി. ആദ്യ ഘട്ടത്തില്‍ ഇരുപത് സിറ്റിംഗ് സീറ്റുകളിലെയും തുടര്‍ന്ന് മൂന്ന് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി മത്സരിച്ചിരുന്ന ഇരവിപുരം ആര്‍എസ്പിക്ക് നല്‍കിയ സാഹചര്യത്തിലാണ് പുനലൂര്‍ നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്. മുസ്‌ലിംലീഗ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ ഇപ്രകാരം. വേങ്ങര ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, കളമശേരിമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ,് കോഴിക്കോട് സൗത്ത് മന്ത്രി ഡോ. എം.കെ മുനീര്‍, തിരൂരങ്ങാടിമന്ത്രി പി.കെ അബ്ദുറബ്ബ്, പെരിന്തല്‍മണ്ണമഞ്ഞളാംകുഴി അലി, മഞ്ചേശ്വരംപി.ബി അബ്ദുറസാഖ്, കാസര്‍കോട്എന്‍.എ നെല്ലിക്കുന്ന്, അഴീക്കോട് കെ.എം ഷാജി, തിരുവമ്പാടി വി.എം ഉമര്‍ മാസ്റ്റര്‍, കൊടുവള്ളിഎം.എ റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന് പി അബ്ദുല്‍ഹമീദ്, കോട്ടക്കല്‍ പ്രൊഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍സി മമ്മുട്ടി, താനൂര്‍അബ്ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറംപി ഉബൈദുല്ല, കൊണ്ടോട്ടിടി.വി ഇബ്രാഹീം, ഏറനാട് പികെ ബഷീര്‍, മഞ്ചേരിഅഡ്വ എം ഉമ്മര്‍, മങ്കടടി.എ അഹമ്മദ് കബീര്‍, മണ്ണാര്‍ക്കാട്അഡ്വ എന്‍ ഷംസുദ്ദീന്‍. ഗുരുവായൂര്‍ പിഎം സാദിഖലി. കുറ്റിയാടിപാറക്കല്‍ അബ്ദുല്ല, ബാലുശേരി യുസി രാമന്‍..
