കുറ്റം ചെയ്തയാള്‍ ആരുടെ മകനെന്ന് നോക്കേണ്ടതില്ല: ബി.ജെ.പി എം.എല്‍.എയെ തള്ളി മോദി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്‌​ മര്‍ദിച്ച ബി.ജെ.പി എം.എല്‍.എയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എം.എല്‍.എ ആകാശ്​ വിജയ വര്‍ഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു.

കുറ്റം ചെയ്തയാള്‍ ആരുെട മകനാണെന്ന് നോക്കേണ്ടതില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദി വ്യക്തമാക്കി.

ൈക​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ ഇന്‍ഡോ​ര്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫി​സ​റെ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ് വ​ര്‍ഗി​യ​യു​ടെ മ​ക​നും എം.എല്‍.എയുമായ ആ​കാ​ശ് വി​ജ​യ് വ​ര്‍ഗി​യ​യെ അറസ്റ്റ് ചെയ്തിരുന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ ഗ​ഞ്ചി കോ​മ്ബൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ നടന്ന മര്‍ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ​പ്രചരിച്ചിരുന്നു​.

എം.എല്‍.എയും ഉദ്യോഗസ്ഥനും തമ്മില്‍ വക്കേറ്റമുണ്ടാവുകയും ഇതേതുടര്‍ന്ന്​ എം.എല്‍.എ ബാറ്റുപയോഗിച്ച്‌​ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന്​ എം.എല്‍.എയുടെ അനുയായികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്​തു. മാധ്യപ്രവര്‍ത്തകരുടെയുംനാട്ടുകാരുടെയും മുമ്ബില്‍ വെച്ചായിരുന്നു മര്‍ദനം​.

പൊലീസ്​ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഉദ്യോസ്ഥരെ​ അക്രമികളില്‍ നിന്ന്​ രക്ഷപ്പെടുത്തിയത്​. റിമാന്‍ഡിലായ ആ​കാ​ശിന് നാ​ലു​ ദി​വ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നൊ​ടു​വി​ലാണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *