ചെന്നൈ: ചെന്നൈയില്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു.
ചെന്നൈയിലെ പല്ലാവരത്തുള്ള കരസേനാ ക്യാമ്ബിലാണ് സംഭവം. കരസേനയില്‍ ഹവില്‍ദാറായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രവീണ്‍കുമാര്‍ ജോഷിയെ റൈഫിള്‍മാനായ പഞ്ചാബ് സ്വദേശി ജഗ്‌സീര്‍ സിങാണ് വെടിവെച്ചു കൊന്നത്.
ജോലിക്കെത്താന്‍ താമസിച്ചതിനും ജോലിയില്‍ വീഴ്ച വരുത്തിയതിനും ജഗ്‌സീര്‍ സിങിനെ പ്രവീണ്‍കുമാര്‍ വഴക്ക് പറയുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതില്‍ ക്ഷുഭിതനായ ജഗ്‌സീര്‍ സിങ് മുറിയില്‍ ഉറങ്ങിക്കിടന്ന പ്രവീണ്‍കുമാറിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ ജീവനൊടുക്കി.
