സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്ബോള്‍ തന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു; മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ

തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്ബോള്‍ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സമ്ബര്‍ക്ക മാമാങ്കങ്ങളിലോ, സര്‍ക്കാര്‍ ഓഫീസുകളിലോ കയറാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കിയെന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്ബോള്‍ തന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു. ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ല, സമ്ബര്‍ക്ക മാമാങ്കങ്ങളിലോ, സര്‍ക്കാര്‍ ഓഫീസുകളിലോ കയറാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കും. ഏറെ സംതൃപ്തിയോടെ പറയാന്‍ കഴിയും ഈ തീരുമാനങ്ങള്‍ നടപ്പാക്കാനായി.

മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് ആശ്വാസം എത്തിക്കാനുമായി. 1,294 കോടി രൂപയുടെ സഹായം ജനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക. മുന്‍സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുക മൂന്നു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കോട്ടയം ജില്ലയില്‍ ആകെ ചിലവഴിച്ചത് 68.49 കോടി രൂപ മാത്രമാണ്, എന്നാല്‍ ഇതുവരെ 145 കോടി രൂപയോളം സഹായം ഈ സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ സിഎംഡിആര്‍എഫില്‍ നിന്നും ചിലവഴിച്ചിട്ടുണ്ട്.

ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കി, അപേക്ഷയുടെ പരിശോധന ഓണ്‍ലൈനിലാക്കി, പണം അനുവദിച്ചാല്‍ അക്കൗണ്ടിലേക്ക് നല്‍കാനും സൗകര്യമൊരുക്കി. അപേക്ഷിക്കാനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചും അനുവദിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചും കൂടുതല്‍ ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *