ചാത്തന്നൂര്‍: പട്ടിക ജാതി വിഭാഗകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കൂടെതാമസിപ്പിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ വിവാഹ തട്ടിപ്പ് വീരനായ ഇരുപതുകാരന്‍ പൊലീസ് പിടിയിലായി.പുനലൂര്‍ കരവാളൂര്‍ വിഷ്ണു ഭവനില്‍ വിഘ്‌നേശിനെയാണ് (20) ചാത്തന്നൂര്‍ എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.
ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയായ പ്രതി പുനലൂര്‍ സ്വദേശിയായ യുവതിയെ സ്നേഹിച്ചു കൂടെ താമസിച്ചു വരികെയാണ് മുണ്ടക്കയം സ്വദേശിയായ പട്ടികജാതി വിഭാഗത്തിലുള്ള യുവതിയെ വലയിലാക്കിയത്. പുനലൂരിലെ ബന്ധുവീട്ടില്‍ തങ്ങി പഠിക്കാന്‍ പൊയ്ക്കൊണ്ടിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. അവിടെ നിന്നും പരവൂരില്‍ എത്തി നാലു വീടുകളില്‍ മാറിമാറി താമസിച്ചുവരവേ പരവൂരിലെ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു കുഞ്ഞുള്ള യുവതിയുമായി ച
ങ്ങാത്തത്തിലായി. തുടര്‍ന്ന് അവരുമായി സ്ഥലംവിട്ടു. പരവൂരില്‍ ഉപേക്ഷിച്ച മുണ്ടക്കയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരുമാസത്തിലേറെയായി നടന്ന അന്വേഷണത്തില്‍ കൊല്ലം മാടന്‍ നടയ്ക്കു സമീപം ഭരണിക്കാവിലെ വാടകവീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ചാത്തന്നൂര്‍ എ.സി.പി ജോര്‍ജ് കോശി, എസ്.ഐ സുരേഷ്‌കുമാര്‍,എച്ച്.സി.പി ഒ മാരായ സന്തോഷ്‌കുമാര്‍, അനില്‍കുമാര്‍, പരവൂര്‍ എസ്.ഐ എസ്.ജയകുമാര്‍
എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
