ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ണ്ണായക നീക്കം തുടങ്ങി.
വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് കാമ്ബസ് സ്ഥാപിക്കാന്‍ അനുവാദം നല്കുന്ന വിദേശ സര്‍വകലാശാല ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പാസ്സാക്കും.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് നിതി ആയോഗിനോടും കേന്ദ്ര മാനവശേഷി മന്ത്രാലയത്തോടും നിര്‍ദ്ദേശിച്ചിരുന്നു.
1956ലെ യു.ജി.സി നിയമം ഭേദഗതി ചെയ്ത് വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് കല്പിത സര്‍വകലാശാലകളെന്ന നിലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് നിതി ആയോഗ് ശുപാര്‍ശ ചെയ്തു. നിലവില്‍ രാജ്യത്ത് അറുനൂറ്റിയമ്ബതോളം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംയുക്ത സംരംഭങ്ങളിലൂടെ വിവിധ കോഴ്സുകള്‍ നടത്തുന്നുണ്ട്.
