വിവിധ വകുപ്പുകളില്‍ നിയമന നിരോധനം; ഉദ്യോഗാര്‍ഥികള്‍ സമരമുഖത്ത്

തി​രു​വ​ന​ന്ത​പു​രം: ഒ​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും അ​വ കൃ​ത്യ​മാ​യി പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തെ സ​ര്‍​ക്കാ​റി​െന്‍റ ഒ​ളി​ച്ചു​ക​ളി. ഇ​ഷ്​​ട​ക്കാ​രെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ന്‍​വാ​തി​ല്‍​വ​ഴി തി​രു​കി നി​റ​ച്ച​തോ​ടെ സ​ര്‍​വേ​യ​ര്‍ ഗ്രേ​ഡ് ര​ണ്ട് റാ​ങ്ക് ലി​സ്​​റ്റി​ല​ട​ക്കം ഇ​ടം​പി​ടി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ നീ​തി​ക്കാ​യി കോ​ട​തി ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. സ​ര്‍​വേ​യ​ര്‍ ഗ്രേ​ഡ് ര​ണ്ട് റാ​ങ്ക് ലി​സ്​​റ്റ്​​ നി​ല​വി​ല്‍​വ​ന്ന് ഒ​ന്നേ​കാ​ല്‍ വ​ര്‍​ഷം പി​ന്നി​ടു​മ്ബോ​ള്‍ 152 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ നി​യ​മ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്. സ​ര്‍​വേ ഭൂ​രേ​ഖ വ​കു​പ്പി​ല്‍ 300ല​ധി​കം സ​ര്‍​വേ​യ​ര്‍​മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി വി​വ​രാ​വ​കാ​ശ​രേ​ഖ​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, ഒ​രു വ​ര്‍​ഷ​മാ​യി ഈ ​ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

മെ​യി​ന്‍, സ​പ്ലി​മ​െന്‍റ​റി ലി​സ്​​റ്റു​ക​ളി​ലാ​യി 2905 പേ​രെ​യാ​ണ് ഈ ​ത​സ്തി​ക​യു​ടെ റാ​ങ്ക് ലി​സ്​​റ്റി​ല്‍ പി.​എ​സ്.​സി ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2018 ആ​ഗ​സ്​​റ്റ്​ 25നാ​ണ് ലി​സ്​​റ്റി​ല്‍​നി​ന്ന് അ​വ​സാ​ന​മാ​യി നി​യ​മ​ന​ശി​പാ​ര്‍​ശ ന​ട​ന്ന​ത്. മു​ന്‍ റാ​ങ്ക് ലി​സ്​​റ്റി​ല്‍​നി​ന്ന് 898 പേ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കി​യ സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ നി​യ​മ​ന നി​ഷേ​ധ​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം അ​പ​ര്യാ​പ്ത​മാ​യ​തോ​ടെ ഭൂ​മി സം​ബ​ന്ധ​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് പ​രാ​തി​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ ഓ​രോ താ​ലൂ​ക്കി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

പ്ര​ള​യ പു​ന​ര​ധി​വാ​സ​മ​ട​ക്കം ജ​ന​ങ്ങ​ള്‍​ക്ക് ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യി​ട്ടു​ള്ള അ​നു​കൂ​ല്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​റി​ല്‍​നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ര്‍​വേ​യ​ര്‍​മാ​രു​ടെ കു​റ​വ് ബാ​ധി​ക്കു​ന്നു​ണ്ട്. അ​പ്പോ​ഴും ഒ​ഴി​വു​ക​ള്‍ പി.​എ​സ്.​സി​യെ അ​റി​യി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വ​കു​പ്പ്. എ​ന്‍.​ജെ.​ഡി ഒ​ഴി​വു​ക​ള്‍ പോ​ലും കൃ​ത്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്‌​ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

സാ​മ്ബ​ത്തി​ക​ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ധ​ന​വ​കു​പ്പി​െന്‍റ ഇ​ട​പെ​ട​ലാ​ണ് നി​യ​മ​ന നി​രോ​ധ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റ​വ​ന്യൂ​വ​കു​പ്പി​െന്‍റ വാ​ദം.എ​ന്നാ​ല്‍, ഒ​ഴി​വു​ക​ള്‍ സ​ര്‍​വേ ഭൂ​രേ​ഖ വ​കു​പ്പ് കൃ​ത്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​താ​ണ് നി​യ​മ​നം നീ​ളാ​ന്‍ കാ​ര​ണ​മെ​ന്ന ധ​ന​കാ​ര്യ​വ​കു​പ്പി​െന്‍റ നി​ല​പാ​ട്. ഇ​തോ​ടെ സ​ര്‍​വേ ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ര​ണ്ടാ​ഴ്ച​യാ​യി അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ലെ എ​ല്‍.​ഡി ക്ല​ര്‍​ക്ക് ത​സ്തി​ക​യു​ടെ റാ​ങ്ക് പ​ട്ടി​ക​ക്കും സ​മാ​ന ഗ​തി​യാ​ണ്. 500ഓ​ളം ഒ​ഴി​വു​ണ്ടാ​യി​ട്ടും നാ​ളി​തു​വ​രെ ഒ​രാ​ളെ​പ്പോ​ലും നി​യ​മി​ച്ചി​ട്ടി​ല്ല.

രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ പി​ന്‍​വാ​തി​ല്‍ വ​ഴി കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ടം പി​ടി​ച്ച​വ​രെ നി​ല​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​മാ​ണ് നി​യ​മ​ന നി​രോ​ധ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. 2912 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​വ​രും പി.​എ​സ്.​സി​ക്ക് മു​ന്നി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *