നീറ്റ് പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പിടിയില്‍. അഭിരാമി, പ്രവീണ്‍, രാഹുല്‍ എന്നിവരെയാണ് തമിഴ്നാട് സിബിസിഐഡി പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ ചെന്നൈയിലെത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായിട്ടുണ്ട്.
ആള്‍മാറാട്ടത്തിന് സഹായം ചെയ്തവരില്‍ പ്രധാന കണ്ണിയായ തിരുവനന്തപുരത്തെ എന്‍ട്രസ് കോച്ചിങ് സെന്റര്‍ ഉടമ തമിഴ്നാട് സിബിസിഐഡിയുടെ കസ്റ്റഡിയിലാണ്.
