മഞ്ചേരി: കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി സീതിഹാജി ബസ് ടെര്‍മിനലില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്വകാര്യ ബസ് ജീവനക്കാരനായ വള്ളുവമ്പ്രം പുല്ലാനൂര്‍ കോളോത്ത് കൊണ്ടോട്ടിപ്പറമ്പന്‍ ഉവൈസ് (21) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി മഞ്ചേരി സി ഐ സണ്ണി ചാക്കോ കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. കരുവാരക്കുണ്ട്-മഞ്ചേരി റൂട്ടിലോടുന്ന കിങ്‌സ് ബസ്സിലെ ജീവനക്കാരടക്കം ആറുപേരാണ് കസ്റ്റഡിയിലുള്ളത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
