തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് പക്ഷികള്‍ ഭീഷണിയാകുന്നതിന് കാരണം എലികളും ആഫ്രിക്കന്‍ ഒച്ചും. ഇവയെ പിടിക്കാനായാണ് പക്ഷികള്‍ എത്തുന്നത്. വിമാനത്താവളത്തിലെ പക്ഷിഭീഷണി ഒഴിവാക്കാനായി പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെ (കെ.എഫ്.ആര്.ഐ.) പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാനം പൊങ്ങുമ്ബോഴും താഴുമ്ബോഴും പക്ഷികള്‍ ഇടിച്ചാല്‍ വലിയ അപകടമായിരിക്കും ഉണ്ടാവുക. എന്ജിന് ഭാഗത്താണ് ഇടിക്കുന്നതെങ്കില്‍ പക്ഷിയെ വലിച്ച് ഉള്ളിലേക്ക് കയറ്റും. ഇതോടെ എന്ജിന് തകരാര്‍ സംഭവിക്കുകയും തീപിടിത്തത്തിന് ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ തുടങ്ങിയ പഠനം ഒരു വര്‍ഷത്തോളം ഉണ്ടാവും. കെ.എഫ്.ആര്.ഐ.യില്നിന്ന് വിരമിച്ച ഡോ. പി.എ. ജെയ്സണാണ് പഠനത്തിന്റെ കണ്‍സള്‍ട്ടന്റ്. ഡോ. വി.ബി. ശ്രീകുമാറാണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. ഗവേഷകവിദ്യര്ഥി അമൃത് ബാലനും ഇവരോടൊപ്പമുണ്ട്.
വിമാന താവളത്തിനു 10 കിലോമീറ്റര്‍ ചുറ്റളവില്‍ തള്ളുന്ന അറവ് മാലിന്യമുള്പ്പെടെയുള്ളവയാണ് പക്ഷികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
