യെമന്‍ : ഹൂതിവിമതരുടെ അപ്രതീക്ഷിത ആക്രമണത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് വന്‍ ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. യെമനില്‍ സഖ്യസൈന്യത്തിന്റെ നേതൃത്വത്തിലുള്ള സൈനിക താവളങ്ങള്‍ പിടിച്ചെടുത്തായി അവകാശപ്പെട്ട ഹൂതി വിമതരാണ് തങ്ങള്‍ അഞ്ഞൂറോളം സൗദി സൈനികരെ വധിക്കുകയും ആയിരക്കണക്കിന് സൈനികരെ ബന്ദികളാക്കിയിട്ടുമുണ്ടെന്ന അവകാശം ഉന്നയിച്ചത്. സഖ്യസൈന്യത്തിന്റെ കവചിത വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നതിന്റെയും, റോക്കറ്റുപയോഗിച്ച് തകര്‍ക്കുന്നതിന്റെയും വീഡിയോയും ഹൂതി വിമതര്‍ പുറത്തുവിട്ടിട്ടുണ്ട്. മിസൈലുകളും ഡ്രോണുമുപയോഗിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയത്. എന്നാല്‍ സഖ്യസേനയുടെ ഇരുന്നൂറോളം
സൈനികര്‍ കൊല്ലപ്പെട്ടതായി യെമന്‍ സര്‍ക്കാര്‍ പ്രതിനിധികളും സ്ഥിരീകരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം സൗദിയുടെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നു എന്ന അറിയിപ്പ് മാത്രമാണ് വന്നിട്ടുള്ളത്.
സൗദിയിലെ വിമാനത്താവളങ്ങള്‍ക്കും, എണ്ണസംഭരണശാലകള്ക്കും നേരെ ഡ്രോണ്‍ ആക്രമണം പതിവാക്കിയിരിക്കുകയാണ് ഹൂതി വിമതര്‍. സൗദിയിലെ പൊതുമേഖല എണ്ണകമ്ബനിയായ ആരാംകോയില് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ലോകത്താകമാനം എണ്ണവിതരണത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു. ആരാംകോയിലെ ഹൂതി വിമതരുടെ ആക്രമണത്തിന് ശേഷം യെമനില്‍ സൗദി സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. വിമതരുടെ ശക്തി കേന്ദ്രങ്ങളിലും ആയുധ നിര്‍മ്മാണ,സംഭരണ കേന്ദ്രങ്ങളും തകര്‍ത്തതായും സൗദി അവകാശപ്പെട്ടിരുന്നു. അതേസമയം സൗദിക്കും ഗള്‍ഫിലെ സഖ്യരാഷ്ട്രങ്ങള്‍ക്കും കൂടുതല്‍ സുരക്ഷയൊരുക്കുന്നതിനായി ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള ആയുധങ്ങളും ഉപകരണങ്ങളും ഈ മേഖലയിലേക്ക് അയക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. യെമനില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്ക് ആയുധബലം നല്‍കുന്നത് ഇറാനാണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുന്ന അമേരിക്ക ഇറാനെതിരെ ഉപരോധം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. യുദ്ധത്തിന്റെ നിഴല്‍ ഗള്‍ഫ് മേഖലയില്‍ പരക്കുന്നതില്‍ പ്രവാസലോകവും കടുത്ത ആശങ്കയിലാണ്. ഇടയ്ക്കിടെയുള്ള ഹൂതികളുടെ ആക്രമണങ്ങള്‍ എണ്ണയുത്പാദനത്തെ ബാധിക്കുന്നത് ആഗോള സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
