കൂടത്തായിയില്‍ ഒരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തു ; ഓണാവധിയെന്ന് പറഞ്ഞ് ജോളി പോയത് കോയമ്ബത്തൂരില്‍ ; രണ്ടു ദിവസം മാത്രം കട്ടപ്പനയില്‍, ബാക്കി തമിഴ്‌നാട്ടില്‍

കോഴിക്കോട്: കൂടത്തായി മരണ പരമ്ബരക്കേസില്‍ ഒരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തു. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് പുതിയതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തേ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്. സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച്‌ കൊലപ്പെടുത്തി എന്ന് കണക്കാക്കുന്ന കേസില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. ജനക്കൂട്ട പ്രതിഷേധം ഭയന്ന് നൂറു കണക്കിന് പോലീസിന്റെ അകമ്ബടിയോടെയാണ് എത്തുന്നത്.

ഈ കേസിലും ഒന്നാംപ്രതി ജോളിയാണ്. രണ്ടാം പ്രതി മാത്യൂവും. ഇരുവരെയും താമരശ്ശേരിയില്‍ എത്തിക്കും. ജോളിക്കെതിരേയുള്ള രണ്ടാമത്തെ കേസാണ് സിലിയുടെ മരണം. സംഭവത്തിലെ ആറു പേരുടെ മരണം സംബന്ധിച്ച അന്വേഷണവും പോലീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിലയുടെ ബന്ധുക്കള്‍ പരാതി നല്‍കി താമരകേശ്ശരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടയില്‍ ജോളിയുടെ ഫോണ്‍ബന്ധം പരിശോധന നടത്തിയതില്‍ ഇവര്‍ക്ക് ഒരു കോയമ്ബത്തൂര്‍ ബന്ധവും കണ്ടെത്തിയിട്ടുണ്ട്.

ഓണാവധിയ്ക്ക് ജോളി കട്ടപ്പനയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയിരുന്നു. എന്നാല്‍ കട്ടപ്പനയില്‍ രണ്ടു ദിവസം മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാക്കി ദിവസങ്ങള്‍ കോയമ്ബത്തൂരില്‍ ആയിരുന്നെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ജോളിയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കോയമ്ബത്തൂരിലാണ് കാണിക്കുന്നത്. ഇതിനൊപ്പം ഇവര്‍ക്ക് കോയമ്ബത്തൂരില്‍ നിന്നും നിരവധി കോളുകള്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോയമ്ബത്തൂരിലെ ബന്ധത്തെക്കുറിച്ചും അന്വേഷണം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *