ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പെരുമാറ്റം മാനസിക രോഗിയെപ്പോലെ : ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മാനസിക രോഗിയെപ്പോലെ പെരുമാറുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ജനവിരുദ്ധ രാഷ്ട്രീയമാണെന്നും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അനാവശ്യ കേസുകള്‍ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു . വിശാഖപട്ടണത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതിനിടയിലാണ് നായിഡു ഇക്കാര്യം പറഞ്ഞത് .

‘പോലീസ് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നോട് മാന്യമായി രീതിയില്‍ പെരുമാറുന്നവരോട് താനും മാന്യമായിട്ടാണ് പെരുമാറുന്നത്. എന്നാല്‍ ജഗന്റെ പെരുമാറ്റം ഒരു മാനസിക രോഗിയുടേത് പോലെയാണെന്ന്’ ചന്ദ്രബാബു നായിഡു വ്യക്തമാക്കി .

‘വൈ.എസ്.ആര്‍.കോണ്‍ഗ്രസിന്റെ ഭരണം വളരെ മോശമാണ്. പാര്‍ട്ടി നേതാക്കള്‍ ‘ജഗ്ഗന്‍ ടാക്‌സ്’ പിരിക്കുകയാണ് ചെയ്യുന്നത് . പല മുഖ്യമന്ത്രിമാരേയും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണം . സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. സര്‍ക്കാര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ലക്ഷ്യംവെക്കുകയാണെന്നും ഇത് നല്ലതിനല്ലെന്നും’ നായിഡു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *