വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം: പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​ര്‍ ര​ണ്ടു​മാ​സ​ത്തി​നി​ടെ തൂ​ങ്ങി​മ​രി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട് കോ​ട​തി ഉ​ത്ത​ര​വ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് ഷി​ബു, അ​മ്മ​യു​ടെ ബ​ന്ധു​വാ​യ വി. ​മ​ധു എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

2017 ജ​നു​വ​രി 12-ന് ​പ​തി​മൂ​ന്നു​കാ​രി​യെ​യും അ​തേ വ​ര്‍​ഷം മാ​ര്‍​ച്ച്‌ നാ​ലി​ന് ഒ​ന്‍​പ​തു വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​യെ​യും വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​ണ് കേ​സ്. ഒ​റ്റ​മു​റി വീ​ട്ടി​ല്‍ ഇ​രു​വ​രും ഒ​രേ സ്ഥാ​ന​ത്താ​ണു തൂ​ങ്ങി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. സ്ത്രീ​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വി​ലു​ള്ള​താ​ണു മൂ​ത്ത​കു​ട്ടി. ഇ​ള​യ​മ​ക​ളും ഏ​ഴു വ​യ​സു​ള്ള മ​ക​നും ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ മ​ക്ക​ളാ​ണ്.

ചു​ള്ളി​മ​ട​യ്ക്ക​ടു​ത്ത് അ​ട്ട​പ്പ​ള്ള​ത്താ​ണ് ഇ​വ​രു​ടെ താ​മ​സം. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ദ​ന്പ​തി​ക​ള്‍ ജോ​ലി​ക​ഴി​ഞ്ഞു മ​ട​ങ്ങി​വ​രു​ന്ന​തി​നു ഏ​താ​നും മി​നി​റ്റു​ക​ള്‍​ക്കു മു​ന്പാ​ണു ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും മ​ര​ണം ന​ട​ന്ന​ത്.

ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും പീ​ഢ​ന​ത്തി​നി​ര​യാ​യി​രു​ന്നെ​ന്നും ഇ​തേ തു​ട​ര്‍​ന്നാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം വി​വാ​ദ​മാ​വു​ന്ന​ത്. ജ​നു​വ​രി​യി​ല്‍ മ​രി​ച്ച മൂ​ത്ത​കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന് മാ​താ​വ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​വാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു​വെ​ന്നും അ​മ്മ മൊ​ഴി ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *