സേ​ന​യു​ടെ പ​ട​പ്പു​റ​പ്പാ​ട്; അ​ധി​കാ​ര​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന് ഉദ്ധവ് താ​ക്ക​റെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന് ശി​വ​സേ​ന. നേ​ര​ത്തെ തീ​രു​മാ​നി​ച്ച 50-50 ഫോ​ര്‍​മു​ല ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്ബ് ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം ശി​വ​സേ​ന​യ്ക്കു അ​ധി​കാ​ര​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ഉദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് സ​ഖ്യം രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ 50:50 ഫോ​ര്‍​മു​ല തീ​രു​മാ​നി​ച്ച​താ​ണ്, ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഇ​പ്പോ​ള്‍ ഇ​ത് മ​റ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സീ​റ്റു​ക​ള്‍ പോ​ലും തു​ല്യ​മാ​യാ​ണ് വീ​തി​ച്ച​തെ​ന്നും ഉ​ദ്ധ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന ശി​വ​സേ​ന​യു​ടെ ആ ​വ​ശ്യം ബി​ജെ​പി​ക്ക് ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.

288 അം​ഗ സ​ഭ​യി​ല്‍ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന് 161 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി 105 സീ​റ്റും ശി​വ​സേ​ന 56 സീ​റ്റും നേ​ടി.​കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി സ​ഖ്യം 98 സീ​റ്റ് നേ​ടി. കോ​ണ്‍​ഗ്ര​സ് 44 സീ​റ്റും എ​ന്‍​സി​പി 54 സീ​റ്റു​മാ​ണ് നേ​ടി​യ​ത്.

2014ല്‍ ​ബി​ജെ​പി 122 സീ​റ്റും ശി​വ​സേ​ന 63 സീ​റ്റും നേ​ടി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് 42ഉം ​എ​ന്‍​സി​പി 41 സീ​റ്റു​മാ​ണു ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത്. എ​ക്സി​റ്റ് പോ​ളി​ല്‍ മ​ഹാ രാ​ഷ്‌​ട്ര​യി​ല്‍ ബി​ജെ​പി സ​ഖ്യ​ത്തി​ന് ഇ​രു​ന്നൂ​റി​ല​ധി​കം സീ​റ്റു​ക​ളും ഹ​രി​യാ​ന​യി​ല്‍ 77 സീ​റ്റും വ​രെ വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ പ്ര​വ​ചി​ച്ചി​രു​ന്നു. പ​ടി​ഞ്ഞാ​റ​ന്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ഖ്യം സ്വാ​ധീ​നം നി​ല​നി​ര്‍​ത്തി‍​യ​പ്പോ​ള്‍ മും​ബൈ ന​ഗ​ര​ത്തി​ല്‍ കാ​ലി​ട​റി.

മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ഏ​ഴു മ​ന്ത്രി​മാ​രും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും പ​രാ​ജ​യ​പ്പെ​ട്ടു. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ഗോ​പി​നാ​ഥ് മു​ണ്ടെ​യു​ടെ മ​ക​ളും മ​ന്ത്രി​യു​മാ​യ പ​ങ്ക​ജ മു​ണ്ടെ പ​ര്‍ ളി​യി​ല്‍ തോ​റ്റ​ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് നാ​ഗ്പു​ര്‍ സൗ​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍ 49,482 വോ​ട്ടി​നു വി​ജ​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *