താനൂരില്‍ വീണ്ടും അക്രമം

താനൂര്‍- നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ വീണ്ടും ലീഗ്-സി.പി.എം. സംഘട്ടനം. ഒട്ടുംപുറത്തുണ്ടായ അക്രമത്തില്‍ സി.പി.എം.പ്രവര്‍ത്തകനായി ഒട്ടുംപുറം കമ്മാലിന്റെ പുരക്കല്‍ സിദ്ദീഖിന് (35) പരിക്കേറ്റു. ഓട്ടോഡ്രൈവറായ സിദ്ദീഖിനെ തലക്ക് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലരയോടെ ഒട്ടുംപുറം ഫക്കീര്‍പള്ളിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചാണിത്. സിദ്ദീഖ് ഓട്ടോയില്‍ പോകുമ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ഇടിച്ചുകയറ്റാന്‍ ശ്രമുണ്ടായതായി ആരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് സിദ്ദീഖിനെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ഏതാനും ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരം നടക്കുന്ന താനൂരില്‍ അക്രമം ആവര്‍ത്തിക്കുന്ന തടയാന്‍ പോലീസ് സുരക്ഷ ശക്തമാക്കിയുണ്ട്.കടലോര മേഖലകളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ താനൂര്‍ സന്ദര്‍ശിച്ച് ക്രമസമാധാന നില വിലയിരുത്തി. കൂടുതല്‍ പോലീസിനെ മണ്ഡലത്തില്‍ വിന്ന്യസിച്ചേക്കും.
നാലു ദിവസം മുമ്പ് താനൂരിലുണ്ടായ അക്രമത്തില്‍ ഇടതുസ്വതന്ത്രസ്ഥാനാര്‍ഥി വി.അബ്്ദുറഹ്്മാന് ഉള്‍പ്പടെ ഏതാനും ഇടതുപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *