ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് യു.എസ്​ ഹൗസി​െന്‍റ അംഗീകാരം

വാഷിങ്​ടണ്‍: പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നടപടികള്‍ക്ക്​ യു.എസ്​ പ്രതിനിധി സഭയുടെ അംഗീകാരം. ഡെമോക്രാറ്റുകള്‍ക്ക്​ ഭൂരിപക്ഷമുള്ള ലോവര്‍ ഹൗസി​േന്‍റതാണ്​ തീരുമാനം. ഇംപീച്ച്‌മ​​െന്‍റ്​ വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പ്​ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

435 അംഗങ്ങളുള്ള ലോവര്‍ ഹൗസില്‍ ഇംപീച്ച്‌മ​​െന്‍റ്​ നടപടികളില്‍ പൊതുജനങ്ങശില്‍ നിന്നും തെളിവ്​ സ്വീകരിക്കുന്നത്​ അടക്കമുള്ളവ അംഗീകരിച്ച്‌ 232 പേരും എതിര്‍ത്ത് 196 പേരുമാണ് വോട്ടു രേഖപ്പെടുത്തിയത്​. ആദ്യഘട്ടത്തില്‍ ട്രംപ് ത​​​െന്‍റ അധികാരം ദുര്‍വിനിയോഗം ചെയ്‌തോയെന്നതടക്കമുള്ള കാര്യങ്ങളാണ് ​െപാതുജന തെളിവെടുപ്പിലൂടെ പരിശോധിക്കുക.

പ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം പാസ്സായാലും സെനറ്റില്‍ മൂന്നില്‍ രണ്ട്​ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് പ്രസിഡന്‍റ്​മാരാണ് ഇതുവരെ ഇംപീച്ച്‌മ​​​​​​െന്‍റിന് വിധേയരായത്. എബ്രഹാം ലിങ്ക​​​​​​​െന്‍റ മരണശേഷം അധികാരമേറ്റ ആന്‍ഡ്രു ജോണ്‍സനും, മോണിക്ക ലവന്‍സ്ക്കി വിവാദത്തില്‍ ഉള്‍പ്പെട്ട ബില്‍ ക്ലിന്‍റനുമാണ്​ ഇംപീച്ച്‌​മ​​​​​​െന്‍റിന്​ വിധേയരായത്​. എന്നാല്‍, ഇരുവര്‍ക്കുമെതിരായ കുറ്റവിചാരണ പ്രമേയം സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *