തിരുവനന്തപുരം: ഭൂപരിഷ്കരണ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രേന്‍. ഭൂപരിഷ്കരണത്തിന്‍റെ ക്രെഡിറ്റിന് ആരും ശ്രമിക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍പറഞ്ഞു.
ഭൂപരിഷ്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുതമേനോന്‍ ആണ്. ഇതൊന്നും പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല, ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. അര്‍ഹതയുള്ളവര്‍ക്ക് ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുതെന്നും കാനം പറഞ്ഞു.
ഭൂപരിഷ്കരണത്തിന്‍റെ സുവര്‍ണ ജൂബിലി ചടങ്ങില്‍ അച്യുത മേനോന്‍റേ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാതിരുന്നത് മനപൂര്‍വ്വമാണെന്ന് സി.പി.ഐ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, സി.പി.ഐക്ക് ചരിത്രം അറിയില്ല എന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. ഇതിനാണ് കാനം രാജേന്ദ്രന്‍ മറുപടി നല്‍കിയിരിക്കുന്നത്.
