മലപ്പുറം : മലപ്പുറത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ ജില്ലാ കളക്ടര്‍ക്കെതിരെ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍. നിലപാടില്‍ ഗവര്‍ണറുടെ അനന്തിരവനായി സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ജില്ലാ കളക്ടറുടെ ശ്രമമെന്ന് പി.വി.അന്‍വര്‍ ആരോപിച്ചു. മുന്‍ഗണനാക്രമം അട്ടിമറിച്ചു എന്നാരോപിച്ച് കവളപ്പാറ നിവാസികളോടൊപ്പം എടക്കര ചെമ്ബന്കൊല്ലിയിലെ 35 വീടുകളുടെ നിര്‍മാണം പി.വി.അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു.
മലപ്പുറം നിലമ്ബൂര്‍ എടക്കര ചെമ്ബന്കൊല്ലിയിലെ അഞ്ചേക്കര്‍ ഇരുപത് സെന്റില്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ചു നല്കുന്ന 35 വീടുകളുടെ നിര്‍മാണമാണ് പിവി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞത്. പോത്തുകല്‍ പഞ്ചായത്തിലെ ചളിക്കല്‍ കോളനിയുടെ പുനരധിവാസത്തിനായാണ് വീടുകളുടെ നിര്‍മാണം. കവളപ്പാറയില്‍ വീട് നഷ്ടമായ ആദിവാസി കുടുംബങ്ങള്‍ക്ക് ഈ വീടുകള്‍ നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താതെ ജില്ലാ കളക്ടര്‍ തന്നിഷ്ടം കാണിക്കുകയാണ്. സ്ഥലമേറ്റെടുപ്പിലെ വ്യാപക അഴിമതി ഉള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.
വീടുകള്‍ നഷ്ടമായി ക്യാമ്ബില്‍ കഴിയുന്നവരെ പരിഗണിക്കാതെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടിയെന്ന് കവളപ്പാറക്കാരും ചൂണ്ടിക്കാട്ടി.
