തീരദേശപരിപാലന നിയമത്തിന്റെ പേരുപറഞ്ഞ് തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ലെന്ന് കെ. സുധാകരന് പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ഹിയറിങ്ങിനെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരംപോലും ലഭ്യമാക്കിയില്ല. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അധികൃതര്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിങ് ജനങ്ങളെ അറിയിക്കാത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപമാണ്. തീരദേശപരിപാലന നിയമത്തിന്റെ പരിധിയില്‍വരുന്ന കെട്ടിടങ്ങളും വീടുകളും ഏതൊക്കെയാണ് എന്നുള്ളത് ജനങ്ങളെ കൃത്യമായി അറിയിക്കണം . ജനങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അധികൃതരെ അറിയിക്കാന്‍ അവസരം നല്‍കണമെന്നും കെ.സുധാകരന് ആവശ്യപ്പെട്ടു .
