യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ് ; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

മഞ്ചേരി: നിലമ്ബൂര്‍ അരുവാക്കോട് യുവതിയെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് മഞ്ചേരി ഒന്നാംഅഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി.

പെരുമാള്‍കോവില്‍ ബലദാസി(33)നെതിരെയാണ് കുറ്റം തെളിയിക്കപ്പെട്ടത്. ദണ്ഡിക്കല്‍ തൊട്ടിനാംപൊട്ടി ഭാഗ്യലക്ഷ്‌മി (36)യാണ് ഇയാള്‍ കൊലപ്പെടുത്തിയത് . ശിക്ഷ 31-ന് പ്രസ്താവിക്കും.

2013 സെപ്റ്റംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം . വടപുറം പാലത്തിനടുത്തേക്ക് കുളിക്കാന്‍ പോകുന്നതിനിടെ കൂലിപ്പണിക്കാരായ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ചെരിപ്പ് കഴുത്തില്‍ അമര്‍ത്തി ബലദാസ് ഭാഗ്യലക്ഷ്‌മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒരാഴ്ചകഴിഞ്ഞ് തേക്കുംതോട്ടത്തില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *