തിരുവനന്തപുരം: ചട്ടന്പിസ്വാമി സ്മാരകവും പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടന്പിസ്വാമി സ്മാരകം തിരികെ നല്‍കും. ബിജെപി വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതു ശരിയല്ല, കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണു ചെയ്തതെന്നും കടകംപള്ളി പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് തീര്‍ഥപാദമണ്ഡപം ശനിയാഴ്ച പോലീസും റവന്യു ഉദ്യോഗസ്ഥരുമെത്തി സീല്‍ ചെയ്തിരുന്നു. പോലീസിനെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കി.
തിരുവനന്തപുരം കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സെന്റ് സ്ഥലമാണ് റവന്യുവകുപ്പ് ഏറ്റെടുത്തത്. തീര്‍ഥപാദമണ്ഡപത്തില്‍ പുതിയ സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം അടുത്ത മാസം നടത്താനിരിക്കെയാണ് റവന്യു വകുപ്പിന്റെ നടപടി.
