മനാമ: 50 വര്‍ഷത്തെ സുദീര്‍ഘമായ പ്രവാസ ജീവിതത്തിന് വിട പറഞ്ഞ് സി. മൊയ്തു ജന്മനാടിെന്റ തണലിലേക്ക്. കഷ്ടപ്പാടുകളും സന്തോഷങ്ങളും നിറഞ്ഞ ഒരുപാട് ഒാര്‍മകളുമായി ശനിയാഴ്ച ൈവകീട്ട് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. ഇക്കാലത്തിനിടയില്‍ ബഹ്റൈനിലുണ്ടായ വമ്ബന്‍ മാറ്റങ്ങള്‍ക്ക് നേര് സാക്ഷിയാണ് അദ്ദേഹം. രണ്ട് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ കാണാന്പോലുമില്ലാതിരുന്ന കാലത്തുനിന്ന് തലയുയര്‍ത്തി നില്ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ കാലത്തേക്ക് ബഹ്റൈന്‍ കുതിച്ചപ്പോള്‍ അതിനൊപ്പം സഞ്ചരിച്ചയാളാണ് അദ്ദേഹം. കോഴിക്കോട് പയ്യോളി അയനിക്കാട് സ്വദേശിയായ സി. മൊയ്തു ചെറുപ്രായത്തില്‍ 1970ലാണ് ബഹ്റൈനില്‍ എത്തിയത്. അമ്മാവന് കുഞ്ഞബ്ദുല്ലയാണ് ഇവിടേക്ക് കൊണ്ടുവന്നത്. മുംബൈയില്‍നിന്ന് കപ്പലിലായിരുന്നു അന്നത്തെ യാത്ര. സയാനി ഗ്രൂപ്പില്‍ വീട്ടുജോലിക്കുള്ള വിസയാണ് അന്നുണ്ടായിരുന്നത്. ബഹ്റൈനില്‍നിന്ന് മൂന്നുതവണ അവധിക്ക് നാട്ടില്പോയതും കപ്പലില്‍ തന്നെയാണ്. വന്ന കാലത്ത് കോള്‍ഡ് സ്റ്റോറുകളിലും കുറച്ച് കാലം ഹോട്ടലിലും ജോലി ചെയ്തു. പിന്നീട് ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവറായി ജോലിക്ക് കയറി. നാല് വര്‍ഷത്തോളം അവിടെ തുടര്‍ന്നു. അംബാസഡറുടെ ഒൗദ്യോഗിക ഡ്രൈവറായിരുന്നു അദ്ദേഹം. അതിനുശേഷം സി.െഎ.ഡിയില്‍ ഒാഫീസ് ബോയ് ആയി ജോലി ലഭിച്ചു. സി.െഎ.ഡിയില്‍ ഉണ്ടായിരുന്ന മുഹമ്മദ് അബ്ദുറസൂല്‍ അല്‍ ഹയാത് എന്നയാള്‍ മുഖേനയായിരുന്നു അത്. വിരമിക്കുന്നതുവരെ 25 വര്‍ഷത്തോളം അദ്ലിയയിലെ സി.െഎ.ഡിയില്തന്നെയാണ് ജോലി ചെയ്തത്. ഡോ. നാരായണന്, അജയന്, പി.കെ.വര്‍ഗീസ്, പരേതനായ ഹബാര അബ്ദുല്ല ഹാജി ചോറോട് തുടങ്ങിയവരോടൊക്കെയുള്ള കടപ്പാടുമായാണ് മൊയ്തു തിരിച്ചുപോകുന്നത്. സഹോദരന് ഹമീദ് അയനിക്കാട് ബഹ്റൈനിലുണ്ട്.
ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാനുള്ള സന്തോഷവുമായാണ് നാട്ടിലേക്ക് തിരിച്ചത്. ജമീലയാണ് ഭാര്യ. അബ്ദുല്‍ നാസിഫ്, ഷഹനാസ് എന്നിവര്‍ മക്കളാണ്.
