ഒടുവില്‍ ട്രംപിന് ബോദ്ധ്യമായി, അമേരിക്കയിലെ കാര്യങ്ങള്‍ നിസാരമല്ല, യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

വാഷിംഗ്ടണ്‍: കൊറോണയെ നിസാരമായി കണ്ട അമേരിക്ക പാഠം പഠിച്ചു. 20000ത്തിലേറെ പേര്‍ക്ക് കൊറോണ ബാധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്തതോടെ നിയന്ത്രണങ്ങളല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായി അമേരിക്ക. നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് വാശി പിടിച്ചിരുന്ന ട്രംപിന്‍െറ വാശിയെല്ലാം പോയി. തടഞ്ഞില്ലെങ്കില്‍ കൊറോണ ഭീകരതാണ്ഡവമാടുമെന്ന് ഉറപ്പായി. ഒരുമാസത്തിനുള്ളില്‍ വരുതിയിലാക്കുമെന്നാണ് ട്രംപ്. ഇപ്പോള്‍ പറയുന്നത്. പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്ന് വ്യക്തം. എന്നാല്‍ ലക്ഷക്കണക്കിനുപേര്‍ അമേരിക്കയില്‍ കൊറോണ പരിശോധന നടത്തിയതായി ട്രംപ് അറിയിച്ചു.

പ്രതിരോധത്തിനായി ആളുകളുടെ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും ട്രംപ് പറഞ്ഞു.സാമൂഹിക അകലം പാലിക്കുന്നതിലും ശക്തമായ നടപടി ഉണ്ടാവും. യൂറോപ്പുമായും ചൈനയുമായും നിലവില്‍ പാലിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരും.

10 പേരില്‍ കൂടുതല്‍ ഒത്തു കൂടരുതെന്നും റെസ്റ്ററന്റുകളിലും ബാറുകളിലും ഇരുന്ന് ഒരുമിച്ച്‌ കഴിക്കുന്നത് ഒഴിവാക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. അമേരിക്ക ആദ്യ ഘട്ടത്തില്‍ യാതൊരു മുന്‍കരുലോ നിയന്ത്രണങ്ങളോ കൊറോണയെ തടയാന്‍ സ്വീകരിച്ചിരുന്നില്ല. ഓരോ ദിവസം കഴിയുംതോറും സംഗതി മാറി മറിഞ്ഞതോടെ ട്രംപിന് കൊറോണയുടെ ഗൗരവം പിടികിട്ടി.

Leave a Reply

Your email address will not be published. Required fields are marked *