തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണില്‍ കര്‍ശന ഉപാധികളോടെ ഇളവ് അനുവദിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സാമ്ബത്തികപ്രശ്നങ്ങള്ക്കുപരി മനുഷ്യന്റെ ജീവനാണ് വലുതെന്നും തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ മൂലം ഈ മാസം മാത്രം സംസ്ഥാന സര്‍ക്കാരിന് പതിനയ്യായിരം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകും. റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചിട്ടും ഒന്‍പത് ശതമാനം പലിശയാണ് കേരളം നല്‍കേണ്ടി വരുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ലെന്നും തരാനുള്ള സാമ്ബത്തികവിഹിതമെങ്കിലും കേന്ദ്രം ഈ സമയത്ത് തരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.
