ഗൂഡല്ലൂര്‍: തീപിടുത്തമുണ്ടായ പഞ്ചസാര ലോറിയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന പഞ്ചസാര ലായിനി കുടിക്കാന്‍ കാട്ടാനകള്‍. നാടുകാണിചുരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് ചുറ്റം ഏത് സമയവും കാട്ടനകളാണ്. നാടുകാണി ചുരത്തിലെ ഒന്നാം വളവിനു മുകളിലാണ് ഒരു മാസം മുമ്പ് പഞ്ചസാര ലോറി കത്തിയത്. തുടര്‍ന്ന് പഞ്ചസാര ഉരുകി ഒലിക്കാന്‍ തുടങ്ങി. ഇത് നക്കികുടിക്കാനാണ് ആനകള്‍ കൂട്ടത്തോടെ എത്തുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന ആറ് ആനകളാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ചുരം റോഡില്‍ തമ്പടിച്ചിരിക്കുന്നത്. രണ്ടു മാസം മുമ്പ് ഒന്നാം
കോവിഡ് ജാഗ്രതയുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വാഹനങ്ങളും സഞ്ചാരികളും ഇതുവഴി ഇപ്പോള്‍ കുറവാണ്. എന്നാലും വല്ലപ്പോഴുമെത്തുന്ന യാത്രക്കാര്‍ക്ക് ഭീഷണി തന്നെയാണ് ആനക്കൂട്ടം. തീപിടിച്ച ലോറിയിലെ പഞ്ചസാര ലായനി നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം വെള്ളമൊഴിച്ച് കളഞ്ഞിരുന്നെങ്കിലും അവശേഷിച്ച പഞ്ചസാരയാണ് ഇപ്പോള്‍ ആനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനി ഇടപെട്ട് ചുരത്തില്‍ നിന്നും വാഹനം നീക്കം ചെയ്യാണമെന്നും ആനകളുടെ ഭീഷണി ഒഴിവാക്കണമെന്നും ഈ പ്രദേശത്ത് താമസിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
