ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചു വിടുന്നതും ശമ്ബളം വെട്ടിക്കുറക്കുന്നതും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെക്ക് സമയം നല്‍കി.
സാമ്ബത്തിക മേഖലകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ഇനിയും എത്രകാലം ജനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകുമെന്ന് കോടതി ചോദിച്ചു. ഏറെ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ കോടതി സമാപനമായ പ്രശ്നങ്ങള്‍ മറ്റ് ചില സംഘടനകളും ഉന്നയിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്, നാഷണല്‍ അലൈന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്സ് സംഘടനകള്‍ ചേര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ പകര്‍പ്പ് നല്‍കണമെന്ന് സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ജസ്റ്റിസ് എന്‍ വി രമണ, സഞ്ചയ് കിഷന്‍ കൌള്‍, ബിആര്‍ ഗവായി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ലോക്ക് ഡൗണിന് പിന്നാലെ പല മാധ്യമ സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്ബളം വെട്ടി കുറയ്ക്കുന്നതിലേക്കും പിരിച്ചുവിടലിലേക്കും നീങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ കോടതിയെ സമീപിച്ചത്.
