മുംബൈ: അന്താരാഷ്ട്ര ചലചിത്ര വേദിയിലെ ഇന്ത്യന്‍ സാന്നിധ്യമായിരുന്ന ഇര്ഫാന് ഖാന് അന്ത്യാജ്ഞലി. കുറച്ചു കാലമായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്ന ബോളിവുഡ് നടന് അണുബാധയെ തുടര്‍ന്നാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 53 വയസായിരുന്നു.ഹിന്ദി സിനിമാ രംഗത്ത് സജീവസാന്നിധ്യമായിരുന്ന ഇര്ഫാന് ഖാന് അമേരിക്കന്‍,ബ്രിട്ടീഷ് ചലചിത്ര രംഗത്തും ശ്രദ്ധേയനായിരുന്നു. ലോകപ്രശസ്തി നേടിയ ലൈഫ് ഓഫ് പൈ,സ്ലം ഡോഗ് മില്യണയര്‍ തുടങ്ങിയ സിനിമകളിലൂടെ തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചു.
1967 ജനുവരി ഏഴിന് രാജസ്ഥാനില്‍ ഒരു സാധാരണ കുടുംബത്തില്‍ജനിച്ച ഇര്ഫാന് കൗമാരകാലത്ത് മികച്ച ക്രിക്കറ്റ് താരമായിരുന്നു.വളര്‍ന്നുവരുന്ന താരങ്ങള്‍ കളിക്കുന്ന സി.കെ.നായിഡു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ച അദ്ദേഹം,ദേശീയ ടീമിന്റെ സെലക്ഷനില്‍,സാമ്പത്തിക പരാധീനതമൂലം പങ്കെടുക്കാനാകാതെ പിന്മാറി. എം.എ പഠനത്തിന് ശേഷം സ്കോളര്‍ഷിപ്പോടെ 1984ല്‍ ദല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് അഭിനയപഠനം പൂര്‍ത്തിയാക്കി.തുടര്‍ന്ന് മുംബൈയില്‍ എത്തിയ അദ്ദേഹം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.ചാണക്യ, ഭാരത് ഏക് ഖോജ്,സാരാ ജഹാന് ഹമാരാ,ബനേഗി അപ്്നി ബാത്ത്,തന്ദ്രകാന്ത തുടങ്ങിയ അവയില്‍ ചിലത് മാത്രം.പിന്നീട് സലാം ബോംബെ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഒട്ടേറെ ശ്രദ്ദേയമായ ചിത്രങ്ങളില്‍ മികച്ച റോളുകള്‍ ചെയ്ത അദ്ദേഹത്തെ തേടി ദേശീയ ചലചിത്ര പുരസ്കാരം.പദ്്മശ്രീ,ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പടെയുള്ള നിരവധി അംഗീകാരങ്ങള്‍ എത്തി.സിനിമക്കൊപ്പം നാടകങ്ങളിലും ഷോട്ട്ഫിലിമുകളിലും അഭിയിച്ച അദ്ദേഹം അഭിനയത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തി നേടി.
