അതിസാഹസികം; ഈ യാത്ര

ന്യൂദല്‍ഹി: കുന്നും മലകളും താണ്ടി തണുപ്പും ചൂടും അനുഭവിച്ച് ഒരു ബസ് യാത്ര. സാഹസിക സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും സാഹസികവുമായി ബസ് യാത്രക്ക് ജൂണ്‍ രണ്ടാം വാരത്തില്‍ തുടക്കമായി. ദല്‍ഹിയില്‍ നിന്ന് ലേ (ലഡാക്ക്)യിലേക്കാണ് ഈ പുതുമ നിറഞ്ഞതും സംഭവബഹുലവുമായ യാത്ര.ഹിമാലയസാനുക്കളിലേക്ക് യാത്രപോകാന്‍ കൊതുക്കുന്നവര്‍ക്കായാണ് ഹിമാചല്‍ പ്രദേശ് ബസ് കോര്‍പ്പറേഷന്റെ ഈ പുതിയ സംവിധാനം. 38 മണിക്കുറാണ് യാത്ര. ടിക്കറ്റ് ചാര്‍ജ് 1353 രൂപ.
1100 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് ഈ യാത്ര. ദല്‍ഹിയിലെ സമതലങ്ങളില്‍ നിന്ന് തുടങ്ങുന്ന യാത്ര ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതശിഖിരങ്ങളിലൂടെ മുന്നോട്ടുപോകുന്നു. ചൂടുള്ള ഊഷ്മാവില്‍ നിന്ന് തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്കിടയിലൂടെ വിറച്ചു നീങ്ങുന്ന ബസ്. 38 മണിക്കൂറും ഒരേ ബസിലല്ല യാത്ര. പാതി യാത്രക്ക് ഒരു ബസ്. തുടര്‍ന്ന് മറ്റൊരു ബസിലേക്ക് മാറിക്കയറണം. യാത്രക്കാരുടെ സുരക്ഷയും ബസിന്റെ സാങ്കേതിക ക്ഷമതയും ഉറപ്പാക്കാനാണ് ഈ ബസ് മാറ്റം.ദല്‍ഹിയില്‍ നിന്ന് ദിവസേന ഉച്ചക്ക് രണ്ടരക്ക് പുറപ്പെടുന്ന ബസ് ചണ്ഡീഗഡ്,കുളു,മനാലി,കെയ്‌ലോംഗ് വഴി ലേയിലെത്തും. ഇതിനിടെ 17480 അടി ഉയരമുള്ള തഗ്്‌ലാംഗ് മലനിരകള്‍ ഉള്‍പ്പടെ ലോകത്തെ ഉയരം കൂടിയ മലമുകളിലൂടെയെല്ലാം യാത്ര മുന്നേറം. സാഹസികരായ സഞ്ചാിരകള്‍ക്ക് പകരം വക്കാനില്ലാത്ത ഒരു അനുഭവമാകും ഈ യാത്ര.
ബസിന് ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ല. കാലാവസ്ഥയിലെ വ്യതിയാനം മൂലും ട്രിപ്പുകള്‍ കാന്‍സല്‍ ചെയ്യുന്ന സ്ഥിതിയുണ്ടാകാനിടയുള്ളതിലാണ് ഇത്. തലേന്ന് രാത്രി മുതല്‍ തല്‍സമയ ബുക്കിംഗ് ഉണ്ട്. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *