കാര്‍ഷിക ശില്പശാല

തിരുവനന്തപുരം കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യ വര്‍ദ്ധനയും എന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബറില്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു. വ്യവസായികള്‍, കര്‍ഷക സംഘങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദഗ്ദ്ധര്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥര്‍, താത്പര്യമുള്ള മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചക്ക, മാങ്ങ, വാഴപ്പഴം എന്നിവയുടെ സംസ്‌കരണം, പച്ചക്കറി, സുഗന്ധവ്യഞ്ജനം, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ കൃഷികള്‍, പ്രകൃതിദത്ത നാരുകളുടെ ഉത്പാദനം തുടങ്ങിയവ ശില്പശാലയില്‍ വിഷയമാകും. സി.റ്റി.സി.ആര്‍.ഐ, എന്‍.ഐ.ഐ.എസ്.ടി, ഡിഫന്‍സ് ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഇതിനൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരും, സ്ഥാപനങ്ങളും ശില്പശാലയില്‍ പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *