ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ സാക്ഷിയും ആര് എസ് എസ് നേതാവുമായ ശശിധരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ പ്രതി ജയരാജനും സംസ്ഥാന ഭരിക്കുന്ന സി പി എമ്മും കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തമിഴ്നാട് അടക്കമുള്ള ഏതെങ്കിലും സംസ്ഥാനത്തേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. കേസില്‍ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയ സുപ്രീം കോടതി പി ജയരാജന് വിചാരണയെ എങ്ങനെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്കാന് ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു. 2014 സെപ്തംബര്‍ ഒന്നിനാണ് ആര് എസ് എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ടത്.
