പി.കെ.എം.എം. ഹയര്‍സെക്കണ്ടറിയില്‍ ഇനി വെര്‍ച്വല്‍ ക്ലാസ്സുകള്‍

കോട്ടക്കല്‍: എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇനി മുതല്‍ സ്‌കൂളിലെ അധ്യാപകര്‍ വെര്‍ച്വല്‍ ക്ലാസ്സുകളിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വ്വഹിച്ചു.അധ്യാപകര്‍ക്ക് കുട്ടികളെയും കുട്ടികള്‍ക്ക് അധ്യാപകനേയും നേരിട്ട് സ്‌ക്രീനിലൂടെ കണ്ട് ക്ലാസ്സില്‍ പങ്കെടുക്കാം. ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും ക്ലാസ്സ് കാണുന്നുണ്ടോ എന്നും ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നും അധ്യാപകന് ഉറപ്പുവരുത്താം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഹോം വര്‍ക്കുകളും മറ്റും പരിശോധിച്ച് തിരിച്ച് നല്‍കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
മൈക്രോസോഫ്റ്റ് എഡ്യുക്കേഷന്‍ പ്ലാറ്റ്ഫോമില്‍ റജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ടീം എന്ന ആപ്പിലൂടെയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. പൊതുമേഖലയില്‍ ആദ്യമായാണ് ഒരു സ്‌കൂളിന് മൈക്രോസോഫ്റ്റിനെ ബന്ധിപ്പിക്കുന്നത്. ചടങ്ങില്‍ മാനേജര്‍ ബഷീര്‍ എടരിക്കോട്, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി .കെ പദ്ധതിയുടെ കണ്‍വീനര്‍ പി.എം. ആശിഷ്, ഹബീബ്. പി , രഞ്ജിത്ത് . പി.എസ് എന്നിവരും നേരിട്ടും മറ്റ് മുഴുവന്‍ അധ്യാപകരും ഓണ്‍ലൈനിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *