സ്‌പൈസ് പാര്‍ക്കില്‍ കോവിഡ്: ഏലക്കാ ലേല കേന്ദ്രം അടച്ചു

തേനി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ ഏലക്കാ ലേല കേന്ദ്രം അടച്ചു. ബോഡി സ്പൈസസ് പാര്‍ക്കിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് ലേല കേന്ദ്രം അടച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളത്തിലെ പുറ്റടി സ്പൈസസ് പാര്‍ക്കിലും ബോഡിയിലെ സ്പൈസസ് പാര്‍ക്കിലുമായിരുന്നു ലേലം നടന്നിരുന്നത്. ബോഡിയല്‍ ലേല കേന്ദ്രം അടച്ചതോടെ ലേലം പുറ്റടിയിലേക്കു മാറ്റിയേക്കും.
ബോഡി ലേലകേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനും മറ്റൊരു ജീവനക്കാരനുമാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. ബോഡിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച പ്രദേശമാണിത്.
ലേലം നിലക്കുന്നതോടെ ഏലക്കാ വിപണിയില്‍ പ്രസിസന്ധിയുണ്ടാകുമെന്ന് കര്‍ഷകര്‍ക്ക് ആശഹ്കയുണ്ട്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിളവെടുപ്പിനു തൊഴിലാളികളെ ലഭിക്കാതെ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *