ന്യുദല്‍ഹി- പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള നയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ 101 എണ്ണത്തിന് ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തി. ഈ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് പുതിയ സാധ്യതകള്‍ തുറക്കും.
പ്രത്യേക കാലയളവ് നിശ്ചയിക്കാതെയാണ് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച് ആത്്മനിര്ഭര് ഭാരത് പദ്ധതിയുടെ ചുവടുപിടിച്ചാണ് പ്രതിരോധ മേഖലയില്‍ പുതിയ നയത്തിന് പ്രതിരോധ മന്ത്രാലയം തീരുമാനെടുത്തത്. രാജ്യത്തിന് ആവശ്യമുള്ള സാധനങ്ങള്‍ ഇവിടെ തന്നെ നിര്‍മിക്കുകയെന്നതാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
