മധ്യസ്ഥതക്കില്ല

തിരുവനന്തപുരം: കെ.എം. മാണി മുന്നണി വിട്ട സാഹചര്യത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണിയെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കില്ല. വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരള കോണ്‍ഗ്രസ്എമ്മിനെ കടന്നാക്രമിക്കില്ല. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാന്‍ ലീഗില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹൃദത്തിന്റെ പേരില്‍ മാണിയുമായി ആശയവിനിമയം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ തിരികെ കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *