കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് അപ്രതീക്ഷതമായ വഴിത്തിരിവ്. പാര്‍ട്ടി ചിഹ്്നമായ രണ്ടില ജോസ് വിഭാഗത്തിന് നല്കിയ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ദില്ലി ഹൈകോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്ക് തീരുമാനം സ്റ്റേ ചെയ്തു കൊണ്ടാണ് നടപടി.പി.ജെ ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ.
രണ്ടില ചിഹ്്നം രണ്ടാഴ്ച മുമ്പാണ് ജോസ് വിഭാഗത്തിന് അനുവദിച്ച് കമ്മീഷന് ഉത്തരവിട്ടത്. ഇതോടെ ജോസ് കെ.മാണിയുടെ രാഷ്ട്രീയമൂല്യം കൂടുകയും ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നതിനുള്ള ആദ്യചുവടുകള്‍ വക്കുകയും ചെയ്തു. ഇതേസമയം പി.ജെ. ജോസഫ് ആകട്ടെ യു.ഡി.എഫ് നേതാക്കളെ വിശ്വാസത്തിലെടുക്കുകയും ജോസിനെ യ.ു.ഡി.എഫ് തള്ളിപ്പറയുകയും ചെയ്തു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്കിടെയാണ് ജോസ് പക്ഷത്തിന് തിരിച്ചടിയായി ചിഹ്്നം അനുവദിച്ച തീരുമാനം സ്റ്റേ ചെയ്തത്. ഇത് പി.ജെ. ജോസഫിന് ഗുണം ചെയ്യും. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് എന്ന നിലയില്‍ പാര്‍ട്ടി നേതാവ് താനാണെന്ന നിലപാടാണ് ജോസഫ് സ്വീകരിക്കുന്നത്.
