ബിജെപി -യുഡിഎഫ്‌ അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയാലും എല്‍ഡിഎഫ്‌ തുടര്‍ഭരണത്തില്‍ വരും: കോടിയേരി

തിരുവനന്തപുരം: ബിജെപി -യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എല്ലാ ജില്ല കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാറിയ മാറിയിരിക്കയാണെന്ന് കോടിയേരി പറഞ്ഞു. . കഴിഞ്ഞ ലോകസഭാ സമ്മേളനത്തിലും ഈ മാറ്റം പ്രകടമാണ്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ് ഇവിടെ സമരമെന്നപേരില്‍ അക്രമങ്ങള്‍ നടത്തുന്നത്. ജനങ്ങളെ സംശയനിഴലിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സമരങ്ങള്‍ക്ക് ജനശ്രദ്ധ ലഭിക്കാതായപ്പോള്‍ അവര്‍ അക്രമവുമായി മുന്നോട്ടുപോയി. അതൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപോകില്ല. ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സര്‍ക്കാരാണ് ഭരണത്തിലുള്ളത്. ഇത്തരത്തിലുള്ള മറ്റേത് സര്‍ക്കാര്‍ ഇന്ത്യയിലുണ്ട് . കോവിഡ് കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടുകൂടിയാണ്. ഇനിയും നാലുമാസം ഈ ഭഷ്യകിറ്റുകള്‍ വീടുകളില്‍ എത്തും.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. വിമാനത്താവളം നിന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സ്വര്‍ണം കൊടുത്തയച്ച ആളേയും യുഎഇ കോണ്‍സുല്‍ ജനറലിനേയും ഇതുവരെ ചോദ്യംചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.

പാവങ്ങള്‍ക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതി അട്ടിമറിക്കാനാണ് മറ്റൊരുശ്രമം. ഒരു എംഎല്‍എ ആവശ്യപ്പെട്ടതുകൊണ്ടുമാത്രം വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരെ സിബിഐ കേസ് എടുക്കുമോ. ടൈറ്റാനിയം കേസ് പോലെ കേരളത്തിലെ ഗവര്‍മെന്‍റ് ആവശ്യപ്പെട്ട കേസുകള്‍ പോലും സിബിഐ ഏറ്റെടുത്തിട്ടില്ല. ഇവിടടെ എംഎല്‍എ ആവശ്യപ്പെട്ട കേസ് ഏറ്റെടുത്തത്. ഇതിന് പിന്നിലെല്ലാം രാഷ്ട്രീയ തീരുമാനമുണ്ട്. സര്‍ക്കാരിനെ അസ്ഥിരപെടുത്തണമെന്നുള്ള ബിജെപി – യുഡിഎഫ് നീക്കമാണ് ഇതിന് പിന്നില്‍ . കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *