മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന സി.ബി.ഐ പ്രത്യേക കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ്. അന്വേഷണ ഏജന്‍സിതന്നെ അപ്പീല്‍ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ്. അന്വേഷണ ഏജന്‍സി കുറ്റക്കാരെ കണ്ടെത്തിയതാണ്. എന്നിട്ടും വെറുതെവിടുന്ന വിധി പ്രതീക്ഷിച്ചില്ല. ബാബരി മസ്ജിദ് തകര്ത്തിട്ടുതന്നെയില്ലെന്നും പള്ളി ഇപ്പോഴും നിലനില്ക്കുന്നു എന്ന് പറയുംപോലെയാണ് വിധിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.പള്ളി തകര്ക്കുേമ്ബാള് പ്രതികളെല്ലാം അവിടെയുണ്ടായിരുന്നു. അത് ലോകം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
