കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ക്രമക്കേടില്‍ സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. ലൈഫ് ഇടപാടില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്.
യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സുംവിദേശ സഹായം വാങ്ങുന്നതിനു വിലക്കുള്ള കമ്ബനികളല്ല എന്ന വാദം ഉയര്‍ത്തിയായിരുന്നു സര്‍ക്കാരിന്റെ നീക്കം. സിബിഐയുടെ എഫ്‌ഐആര്‍ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇത് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
