രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സ്‌മൃതി ഇറാനി

ഹാഥ്റസ് സന്ദര്‍ശനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച്‌ കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന്​ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വീട്​വീണ്ടും സന്ദര്‍ശിക്കാനായി രാഹുലെത്താനിരിക്കെയാണ് സ്‍മൃതിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹാഥ്റസിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയുള്ളതല്ലെന്നാണ് സ്‍മൃതി ഇറാനിയുടെ പരാമര്‍ശം.

”കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങളെക്കുറിച്ച്‌​ ജനങ്ങള്‍ക്ക്​ അറിയാം. അതുകൊണ്ടുതന്നെയാണ്​ 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം ജനങ്ങള്‍ ഉറപ്പാക്കിയതും. അവരുടെ ഹാഥ്റസ്​ സന്ദര്‍ശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക്​ നീതി കിട്ടാന്‍ വേണ്ടിയുള്ളതല്ലെന്നും ജനങ്ങള്‍ മനസിലാക്കും”മെന്നും സമൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *