ട്രംപിന്​​ കോവിഡ്: ചൈനക്കെതിരായ ശക്തമായ നിലപാടിലേക്ക്​ നയിച്ചേക്കാമെന്ന്​ റിപ്പോര്‍ട്ട്​

ബെയ്​ജിങ്​: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​ ചൈനക്കെതിരായി ശക്തമായ നിലപാട്​ സ്വീകരിക്കുന്നതിലേക്ക്​ നയിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​. ചൈനീസ്​ നിരീക്ഷകരെ ഉദ്ധരിച്ച്‌​ സൗത്ത്​ ചൈന മോണിങ്​ പോസ്​റ്റ്​ ആണ്​ ഇക്കാര്യം റി​േപ്പാര്‍ട്ട്​ ചെയ്​തത്​.

ഡോണള്‍ഡ്​ ട്രംപിനും ഭാര്യ മെലാനിയ ട്രംപിന​ും വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചതായുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ്​ ഇത്തരമൊരു നിരീക്ഷണവും ഉയര്‍ന്നു വന്നത്​. ലോകത്താകമാനം ദശലക്ഷം പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു കഴിഞ്ഞു. ഇതില്‍ രണ്ട്​ ലക്ഷം പേരും അ​േമരിക്കക്കാരാണ്.

കോവിഡ്​ ബാധിച്ചത്​ ട്രംപിനെ സംബന്ധിച്ചിടത്തോളം​ നല്ലതും മോശവുമായ വാര്‍ത്തയാണെന്ന്​ ചൈനീസ്​ അക്കാദമി ഓഫ്​ സയന്‍സിലെ യു.എസ്​ അഫയേഴ്​സ്​ സ്​പെഷലിസ്​റ്റ്​ ലിയു വെയ്​ഡങ്​ പറഞ്ഞു. ഒന്നുകില്‍ ഇൗ അണുബാധ ചൈനക്കെതിരെ ട്രംപ്​ സ്വീകരിക്കുന്ന കടുത്ത നിലപാടിന്​ നീതീകരണമാവും. താന്‍ രാജ്യത്തെ സംരക്ഷിക്കാനായി കഠിന പ്രയത്നം നടത്തുകയാണെന്ന്​ തെളിയിക്കാന്‍ കോവിഡിനെ ട്രംപ്​ ഉപയോഗിക്കുമെന്നതാണ്​ ഇതിന്‍െറ നല്ല വശം.

എന്നാല്‍, യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിന്തുണ ആര്‍ജ്ജിച്ചെടുക്കാനുള്ള​ പല പ്രചാരണ പരിപാടികളിലും അദ്ദേഹത്തിന്​ പ​ങ്കെടുക്കാന്‍ സാധിക്കില്ലെന്നതാണ്​ ഇതിന്‍െറ മോശം വശമെന്നും ലിയു വെയ്​ഡങ്​ പറഞ്ഞു.

ട്രംപ്​ ഗുരുതരാവസ്ഥയിലായാല്‍ അത്​ അദ്ദേഹത്തിന്‍െറ തെരഞ്ഞെടുപ്പ്​ പ്രാചാരണ​ത്തെ ബാധിക്കുമെന്നും എന്നാല്‍ അദ്ദേഹം ആരോഗ്യവാനാണങ്കില്‍ കൂടുതല്‍ ശക്തമായി ചൈനക്കെതിരെ കടന്നാക്രമണം നടത്തിയേക്കാമെന്നും പെക്കിങ്​ സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ റിലേഷന്‍ ​പ്രഫസര്‍ ലിയാങ്​ യുക്​സിയാങ്​ അഭിപ്രായപ്പെട്ടു.

അതേസമയം, ഇതുവരെയുള്ള പോളുകളില്‍ ഡെമോക്രാറ്റിക്കിലെ ജോ ബെയ്​ഡന്​ പിന്നിലാണ്​ ട്രംപ്​. അതിനാല്‍ തന്നെ ട്രംപിന്​ കോവിഡ്​ ബാധിച്ചത്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *