പാലാ : ഭിന്നശേഷിക്കാരെ വഴിയാധാരമാക്കി ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ നീക്കത്തെ ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും മാണി സി കാപ്പന്‍ എം.എല്‍.എ പറയുകയുണ്ടായി. പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം നിയമസഭയില്‍ ഉന്നയിക്കും. കാരുണ്യമര്‍ഹിക്കുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത് നിറുത്തുന്നതിന് പകരം അവരെ തള്ളി പറയുന്ന നിലപാട് മനുഷ്യത്വരഹിതമാണ്. ഭിന്നശേഷിക്കാരും സമൂഹത്തിന്റെ ഭാഗമാണ്. ആക്‌ട് പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന കത്തയയ്ക്കല്‍ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കുകയുണ്ടായി. എബി ജെ ജോസ്, സാബു എബ്രാഹം, സിസ്റ്റര്‍ റോസ്മിത, സിസ്റ്റര്‍ എല്‍സിറ്റ്, സിസ്റ്റര്‍ ലില്ലീസ്, മാത്യുക്കുട്ടി, ലിജു, മരഗതം, വിലാസിനി, പതജ്ഞ, ബിജു, പ്രസന്ന തുടങ്ങിയവര്‍ പങ്കെടുത്തു.
