ലഖ്നൗ: സമാജ്വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. എം.എല്‍.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ് യാദവിെന്റ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാനും തയ്യാറാണെന്ന് മായാവതി പ്രതികരിച്ചു.
”അടുത്ത എം.എല്‍.സി തെരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരെ തോല്പിക്കാന് ബി.ജെ.പിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ ഞങ്ങള്‍ വോട്ട് ചെയ്യും. എസ്.പിക്ക് മേല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് ബി.എസ്.പിയുടെ എല്ലാ എം.എല്‍.എമാരും വോട്ട് ചെയ്യും”-മായാവതി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
മായാവതിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്തെത്തി. ഇതിലും കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്ന് മായാവതിയുടെ പരാമര്‍ശം പങ്കുവെച്ച് പ്രിയങ്ക ട്വീറ്റ് ചെയതു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിച്ചെങ്കിലും വലിയ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. ഇതിനുപിന്നാലെ ഇരുവരും പിണങ്ങിപ്പിരിഞ്ഞിരുന്നു. സഖ്യത്തിെന്റ പേരില്‍ 1995 ലെ ഗസ്റ്റ് ഹൗസ് സംഭവത്തില്‍ സമാജ്വാദി പാര്‍ട്ടിക്കെതിരെയുളള കേസ് പിന്‍വലിച്ചത് തെറ്റായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
