ഫ്രാന്‍സില്‍ ഭീകരാക്രമണം; യുവതിയുടെ തലയറുത്തു, രണ്ടുപേരെ കൊലപ്പെടുത്തി

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍വെച്ച്‌ അക്രമി കത്തി ഉപയോഗിച്ച്‌ യുവതിയുടെ തലയറുത്തു. മറ്റു രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു. അക്രമത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അതേസമയം, സംഭവം ഭീകരാക്രമണമാണെന്ന് സിറ്റി മേയര്‍ ക്രിസ്റ്റ്യന്‍ എറ്റോര്‍സി അറിയിച്ചു. നോത്രെ ദാം പള്ളിയിലോ സമീപത്തോ ആയാണ് കത്തി ആക്രമണം നടന്നതെന്നും ആക്രമണകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. അക്രമത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ഫ്രാന്‍സിലെ തീവ്രവാദ വിരുദ്ധ വിഭാഗം അറിയിച്ചു.

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ചെചെന്‍ വംശജനായ ഒരാള്‍ ശിരഛേദം ചെയ്തതിന്റെ ഞെട്ടലിലില്‍നിന്ന് രാജ്യം പതുക്കെ മുക്തിനേടുന്നതിനിടെയാണ് പുതിയ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *