നിലപാടിലുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിലപാടിലുറച്ച് സര്‍ക്കാര്‍. എല്ലാ സീറ്റുകളിലും സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്കു തയാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എന്നാല്‍ ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കേണ്്ടത് മാനേജ്‌മെന്റുകളാണ്. മന്ത്രി പറഞ്ഞു. മെഡിക്കല്‍ സീറ്റുകളിലെ ഫീസ് ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളിലെയും മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സര്‍ക്കാര്‍ നേരിട്ടു നടത്തുമെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വോട്ടയിലെ സീറ്റുകളിലും മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍–ഡെന്റല്‍ കോളജുകളും കല്‍പ്പിത സര്‍വകലാശാലകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുഴുവന്‍ സീറ്റുകളിലെയും പ്രവേശനമാണു സര്‍ക്കാര്‍ ഏറ്റെടുത്തത്. പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മെരിറ്റിലെ 50 ശതമാനം സീറ്റുകള്‍ സംസ്ഥാന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നികത്തും. ബാക്കിയുള്ള െ്രെപവറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നീറ്റ് പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നു നികത്താനും നിര്‍ദേശിച്ചു. പ്രവേശന നടപടികളും ഫീസ് ഘടനയും സംബന്ധിച്ചു സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *