കൂത്തുപറമ്പ്: കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. പോലീസ് നടത്തിയ പരിശോധനയിലാണ് വടിവാള്‍, കത്തികള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി രാത്രി 7.30 ഓടെകതിരൂര് പോലീസ് സ്റ്റേഷന് പരിധിയിലെ കോട്ടയം പൊയില്‍ കോലാക്കാവ് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കോട്ടയം പൊയില്‍ പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത്ത് (24) ആണ് മരിച്ചത്. വീടിനകത്തു ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായെന്നാണു പോലീസിന്റെ നിഗമനം.വീടിന്റെ ഒന്നാം നിലയിലെ മുറിക്കകത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. ഇടതു കൈ ചിതറിത്തെറിച്ച ദീക്ഷിതിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.
